/sathyam/media/media_files/2026/01/06/img163-2026-01-06-16-49-24.jpg)
കോഴിക്കോട്: ജനപ്രിയനായ നേതാവായിരുന്നു അന്തരിച്ച മുസ്‌ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ വി.കെ ഇബ്രാഹീം കുഞ്ഞെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണി.
ദീർഘകാലമായി അടുപ്പമുള്ള കുടുംബമാണ് ഇബ്രാഹീം കുഞ്ഞിന്റേത്. ഏറ്റവും ജനപ്രിയനായ മന്ത്രിയും ജന നേതാവുമായിരുന്നു. പലരും ആക്ഷേപിക്കാൻ ശ്രമിച്ചെങ്കിലും ജനങ്ങൾക്ക് പ്രിയപ്പെട്ട നേതാവായിരുന്നുവെന്ന് എ.കെ ആന്റണി ഓർത്തെടുത്തു.
'ഇബ്രാഹീം കുഞ്ഞ് മാറിയതിന് ശേഷമാണ് അദ്ദേഹത്തിന്റെ മണ്ഡലത്തിന്റെ ചിത്രം മാറിയത്. ജനപ്രിയ നേതാക്കളുടെ പട്ടികയിലുള്ള നേതാവാണ്.
ജനസേവനത്തിനായി രാപകലില്ലാതെ പ്രവർത്തിച്ചിരുന്ന നേതാവാണ്. വളരെക്കാലമായി അറിയുന്ന എന്റെ പ്രിയ സുഹൃത്തിന്റെ വേർപാടിൽ ആഘാതമായ ദുഃഖം രേഖപ്പെടുത്തുന്നു' എന്ന് എ.കെ ആന്റണി പറഞ്ഞു.
പരിചയ സമ്പന്നനായ രാഷ്ട്രീയ നേതാവാണ് അന്തരിച്ച ഇബ്രാഹീം കുഞ്ഞെന്ന് ജി.സുധാകരനും പ്രതികരിച്ചു. മുസ്‌ലിം ലീഗിന്റെ കരുത്തുറ്റ നേതാവും നല്ലൊരു സുഹൃത്തുമായിരുന്നുവെന്ന് സുധാകരൻ ഓർത്തെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us