പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം. ഹർഷിന വീണ്ടും സമരത്തിലേക്ക്

നേരത്തെ 104 ദിവസം തുടർച്ചയായി കോഴിക്കോട് മെഡിക്കൽ കോളജിന് മുന്നിലും ഹർഷിന സമരം നടത്തിയിരുന്നു

New Update
harshina-surgery-protest

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിന വീണ്ടും സമരത്തിനിറങ്ങുന്നു. ആരോഗ്യ മന്ത്രിയുടെ വസതിക്ക് മുന്നിൽ ഈ മാസം 28ന് സമരം സംഘടിപ്പിക്കാനാണ് നീക്കം. ഇന്നലെ കോഴിക്കോട് ചേർന്ന സമരസമിതി യോഗത്തിലാണ് തീരുമാനം.

Advertisment

കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ച് നടന്ന പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത്.

ഇക്കാര്യം അന്വേഷണങ്ങളിൽ വ്യക്തമായിട്ടും നഷ്ടപരിഹാരം നൽകാൻ സര്‍ക്കാര്‍ തയാറാകുന്നില്ല. ഡോക്ടർമാർക്കെതിരായ കേസിന് ഹൈക്കോടതി സ്റ്റേ നൽകുകയും ചെയ്തു. 

ഇത് പ്രോസിക്യൂഷൻ്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചയാണ്. ഇക്കാര്യങ്ങൾ ഉന്നയിച്ചാണ് വീണ്ടും സമരത്തിനിറങ്ങാനുള്ള തീരുമാനം. നേരത്തെ 104 ദിവസം തുടർച്ചയായി കോഴിക്കോട് മെഡിക്കൽ കോളജിന് മുന്നിലും ഹർഷിന സമരം നടത്തിയിരുന്നു.

Advertisment