/sathyam/media/media_files/2026/01/13/kozhikode-cor-2026-01-13-19-03-27.png)
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിൽ ബിജെപിക്ക് ആദ്യമായിട്ട് സ്ഥിരം സമിതി അധ്യക്ഷ. കോർപ്പറേഷൻ നികുതികാര്യസ്ഥിരസമിതി ചെയർപേഴ്‌സൺ സ്ഥാനമാണ് ബിജെപിക്ക് ലഭിച്ചത്.
എൽഡിഎഫ് അംഗം വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതോടെയാണ് നറുക്കെടുപ്പിലേക്ക് പോയത്. ബിജെപി കൗൺസിലർ വിനീത സജീവനാണ് നികുതികാര്യസ്ഥിരസമിതി ചെയർപേഴ്‌സനായി തെരഞ്ഞെടുക്കപ്പെട്ടത്.
ഒൻപത് അംഗ സമിതിയിൽ നാല് വീതം അംഗങ്ങളാണ് യുഡിഎഫിനും ബിജെപിക്കും ഉണ്ടായിരുന്നത്.
എൽഡിഎഫിന് ഒരു അംഗമാണ് ഉണ്ടായിരുന്നത്. കോർപറേഷനിൽ ചരിത്രത്തിൽ ആദ്യമായാണ് സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തേക്ക് ബിജെപി അംഗം തെരഞ്ഞെടുക്കപ്പെടുന്നത്.
ബിജെപി-എൽഡിഎഫ് ഒത്തുകളിയുടെ ഭാഗമായാണ് എൽഡിഎഫ് അംഗം തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നതെന്ന് യുഡിഎഫ് ആരോപിച്ചു.
കോർപറേഷനിലെ എട്ട് സ്ഥിരം സമിതി അധ്യക്ഷ സ്ഥാനങ്ങളിൽ ആറെണ്ണം എൽഡിഎഫ് നേടി. യുഡിഎഫും ബിജെപിയും ഓരോ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനവും നേടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us