പാര്‍ട്ടി ചില തീരുമാനങ്ങളെടുക്കുമ്പോള്‍ പാര്‍ട്ടിയേക്കാള്‍ വലിയ നിലപാട് പാര്‍ട്ടി പ്രവര്‍ത്തകരെടുക്കേണ്ട. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്ക് പിന്തുണ പ്രഖ്യാപിച്ച കോണ്‍ഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സ്‌നേഹ ആര്‍.വി

ശ്രീനാദേവിയുടെ കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് ഫോറത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ഫേസ്ബുക്കിലൂടെയാണ് സ്‌നേഹയുടെ പ്രതികരണം. 

New Update
img(268)

തിരുവനന്തപുരം: മൂന്നാമത്തെ ബലാത്സംഗക്കേസില്‍ റിമാന്‍ഡിലായി ജയിലില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്ക് പിന്തുണ പ്രഖ്യാപിച്ച കോണ്‍ഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സ്‌നേഹ ആര്‍.വി. 

Advertisment

പാര്‍ട്ടി ചില തീരുമാനങ്ങളെടുക്കുമ്പോള്‍ പാര്‍ട്ടിയേക്കാള്‍ വലിയ നിലപാട് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കില്ലെന്നും അതാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെന്നുമായിരുന്നു സ്‌നേഹയുടെ പ്രതികരണം. 


ശ്രീനാദേവിയുടെ കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് ഫോറത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ഫേസ്ബുക്കിലൂടെയാണ് സ്‌നേഹയുടെ പ്രതികരണം. 


രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസില്‍ താന്‍ അവനൊപ്പമാണെന്നും ആരോപണങ്ങള്‍ നേരിടാന്‍ അതിജീവിതന് കരുത്തുണ്ടാകട്ടെയെന്നുമായിരുന്നു പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം കൂടിയായ ശ്രീനാദേവി കുഞ്ഞമ്മയുടെ പ്രതികരണം. 

അദ്ദേഹത്തിനൊപ്പവും സത്യത്തിനൊപ്പവുമാണ് താനെന്നും മൂന്നാമത് വന്ന പരാതിയില്‍ ഏതൊരാള്‍ക്കും അസ്വാഭാവികത തോന്നുമെന്നും ശ്രീനാദേവി പറഞ്ഞിരുന്നു.


രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വിമര്‍ശനവുമായി നേരത്തെയും സ്‌നേഹ രംഗത്തെത്തിയിരുന്നു. 


ആരോപണം ഉയരുമ്പോള്‍ ബാധിക്കുന്നത് ഒരു വ്യക്തിയെ മാത്രമല്ല, പ്രസ്ഥാനത്തെയൊന്നാകെയാണ് ബാധിക്കുന്നതെന്നും ഉത്തരവാദിത്തതോടെ പെരുമാറാന്‍ അദ്ദേഹം തയ്യാറാകണമെന്നും ആര്‍.വി സ്‌നേഹ ചൂണ്ടിക്കാട്ടിയിരുന്നു.

Advertisment