/sathyam/media/media_files/2026/01/15/k-m-shaji-2026-01-15-18-37-16.png)
കോഴിക്കോട്: സ്വവർഗാനുരാഗം മാനസിക രോഗമാണെന്ന വിവാദ പരാമർശവുമായി മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. ഇത്തരം പ്രവണതകൾ സമൂഹത്തിൽ അരാജകത്വം ഉണ്ടാക്കുമെന്നും വോട്ടിനു വേണ്ടി തന്റെ നിലപാടിൽ മാറ്റം വരുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
ശാരീരിക ഇച്ഛകൾക്ക് പിന്നാലെ മനുഷ്യൻ പോകുന്നത് അംഗീകരിക്കാനാവില്ലെന്നും സ്വവർഗാനുരാഗികളെയും ലെസ്ബിയൻസിനെയും ന്യായീകരിക്കാൻ കഴിയില്ലെന്നും ഷാജി പറഞ്ഞു.
ലൈംഗിക ന്യൂനപക്ഷങ്ങളെ കൊടും കുറ്റവാളികളോട് ഉപമിച്ച അദ്ദേഹം, രക്തം കാണുമ്പോൾ സംതൃപ്തി ലഭിക്കുന്നതിന് തുല്യമാണ് ഇത്തരം വൈകൃതങ്ങളെന്നും ആക്ഷേപിച്ചു.
എന്നാൽ ശാരീരികമായ വൈകല്യങ്ങളോടെ ജനിക്കുന്നവർക്ക് ലിംഗമാറ്റ ശസ്ത്രക്രിയ നൽകുന്നതിനെ താൻ അനുകൂലിക്കുന്നുണ്ടെന്നും, അവരാണ് ഏറ്റവും പരിഗണന അർഹിക്കുന്ന വിഭാഗമെന്നും ഷാജി കൂട്ടിച്ചേർത്തു.
ഗേ, ലെസ്ബിയൻ രീതികളെ ഒരു കാലത്തും അംഗീകരിക്കാൻ തനിക്ക് അംഗീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ കെ എം ഷാജി സ്വവർഗാനുരാഗികളെ പീഡോഫൈലുകളോട് ഉപമിക്കുകയും ചെയ്തു.
മനുഷ്യശരീരത്തെയും ലിംഗനീതിയെയും കുറിച്ചുള്ള ശാസ്ത്രീയമായ അറിവുകളെ തള്ളിക്കളയുന്ന ഷാജിയുടെ പ്രസ്താവനയ്ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
മുൻപും കെ എം ഷാജി എൽജിബിടിക്യു സമൂഹത്തെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. മുൻപ് അവരെ 'തല്ലിപ്പൊളികൾ' എന്നാണ് കെ എം ഷാജി വിശേഷിപ്പിച്ചത്. അതിനെതിരെ വലിയ പ്രതിഷേധങ്ങൾ നടന്നിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us