/sathyam/media/media_files/2024/10/21/XTq3TBTUJfsYB5258rcb.jpg)
കോഴിക്കോട്: യൂത്ത് കോൺഗ്രസ് ചെറുവണ്ണൂർ മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് ഉൾപ്പടെ 24 പേരാണ് സംഘടനയിൽ നിന്നും രാജിവെച്ചത്.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അസീം മാളിയേക്കൽ നേതൃത്വത്തിന് രാജിക്കത്ത് കൈമാറിയിട്ടുണ്ട്.
നാളുകളായി പാർട്ടിക്കുള്ളിൽ നില നിൽക്കുന്ന തർക്കങ്ങളാണ് രാജിയിൽ കലാശിച്ചത് .
കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റിനെതിരെ സാമ്പത്തിക ഇടപാടുമായ് ബന്ധപ്പെട്ട് ആരോപണം ഉയർന്നിരുന്നു.
മണ്ഡലം പ്രസിഡൻ്റ് ഷഫ്നാസ് അലി വൻകിട മുതലാളിമാരുടെ കൈയിൽ നിന്നും പണം വാങ്ങി പ്രസ്ഥാനത്തെ വഞ്ചിച്ചു എന്ന് രാജി വെച്ചവർ ആരോപിക്കുന്നു.
വി ഡി സതീശന്റെ പുതുയുഗ യാത്ര ജില്ലയിലൂടെ കടന്നു പോയതിന് തൊട്ട് പിന്നാലെ ഉണ്ടായ ഈ രാജിയിൽ ജില്ല കോൺഗ്രസ് നേതൃത്വവും ഞെട്ടലിലാണ് .
ആരോപണവിധേയനായ ഷഫ്നാസ് അലിക്കെതിരെ അച്ചടക്ക നടപടി വേണമെന്ന നിലപാടിലാണ് ഒരു വിഭാഗം.
എന്നാൽ, ആരോപണം തെളിയിക്കപ്പെടാതെ നടപടി എടുക്കുന്നത് പാർട്ടിക്കുള്ളിൽ മറ്റൊരു പ്രശ്നത്തിന് കാരണമാകുമോ എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
രണ്ട് പക്ഷത്തേയും പരാതികൾ കേട്ട ശേഷം പ്രശ്നം പരിഹരിക്കാം എന്ന നിലപാടിലേക്ക് ഡി സി സി എത്തിയതായാണ് വിവരം .
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രശ്നം രമ്യമായി പരിഹരിക്കാനാണ് നേതൃത്വത്തിൻ്റെ ശ്രമം
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us