വലിയങ്ങാടിയിൽ ഉണ്ടായത് ദാരുണ സംഭവം. പ്രതിഷേധങ്ങൾ സ്വാഭാവികം. അവരെ ആക്ഷേപിക്കില്ല: മന്ത്രി പി.എ മുഹമ്മദ് റിയാസ്

സംസ്ഥാനത്തെ പഴയ കെട്ടിടങ്ങളിൽ പരിശോധന നടത്തും

New Update
riyas minister

 കോഴിക്കോട്: വലിയങ്ങാടിയിൽ ഉണ്ടായത് ദാരുണ സംഭവമാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മു​​ഹമ്മദ് റിയാസ്. കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകും. 

Advertisment

കോർപ്പറേഷനിലെ കെട്ടിടങ്ങൾ പരിശോധിച്ചോ പരിശോധനയിൽ വീഴ്ച വന്നോ എന്നിവ അന്വേഷിക്കും. പരിശോധനയിൽ വീഴ്ച വരുത്തിയിട്ടുണ്ടെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാവും. 

സംസ്ഥാനത്തെ പഴയ കെട്ടിടങ്ങളിൽ പരിശോധന നടത്തും. സ്വകാര്യ കെട്ടിടങ്ങളും പരിശോധിക്കും. പ്രതിഷേധങ്ങൾ സ്വാഭാവികമാണെന്നും അവരെ ആക്ഷേപിക്കില്ല.

എന്നാൽ, ഒരുമിച്ച് നിൽക്കേണ്ട അവസ്ഥയിൽ ഒരുമിച്ച് നിൽക്കണമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് വലിയങ്ങാടിയില്‍ കോര്‍പറേഷന്‍ കെട്ടിടത്തിന്‍റെ സ്ലാബ് തകര്‍ന്ന് വീണ് നാല് പേർ മരിച്ച സ്ഥലം സന്ദർശിക്കുകയായിരുന്നു മന്ത്രി. 

Advertisment