/sathyam/media/media_files/2025/02/19/84A6ONOqfRLlWOpTjjSn.jpg)
കോഴിക്കോട്: പതിനഞ്ചുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ 60കാരനായ പ്രതിയെ എലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കുണ്ടുപറമ്പ് സ്വദേശി ജെറാൾഡ് കൊറയ ആണ് പിടിയിലായത്. ജനുവരി 25നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ബന്ധുവീട്ടിലെത്തിയ കുട്ടിയെ പുതിയ വസ്ത്രം വാങ്ങി നൽകാമെന്ന് പ്രലോഭിപ്പിച്ച് കൂടെക്കൂട്ടിയ പ്രതി, തുണിക്കടയിലെ ട്രയൽ റൂമിലും ആളൊഴിഞ്ഞ ഫ്ലാറ്റിലും എത്തിച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
പീഡന വിവരം കുട്ടി അമ്മയെ അറിയിച്ചതിനെ തുടർന്ന് ചൈൽഡ് ലൈനിൽ പരാതി നൽകി. ആദ്യം പള്ളുരുത്തി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് സംഭവസ്ഥലമായ എലത്തൂർ സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു.
സ്‌കൂളിലെ മുൻ ജീവനക്കാരനായിരുന്ന പ്രതി, മുൻപും വിദ്യാർഥികൾക്കെതിരെ ലൈംഗിക അതിക്രമം നടത്തിയതിന് സസ്‌പെൻഷനിലായിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. റിമാൻഡിലായിരുന്ന പ്രതി കഴിഞ്ഞ ദിവസമാണ് ജാമ്യത്തിലിറങ്ങിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us