ഇന്നും നാളെയും ബിജെപിക്ക് രണ്ടോ മൂന്നോ എംപിമാരുണ്ടാകും; വോട്ടെണ്ണിയാൽ തീരും; അഴിമതി ഇല്ലാത്ത നല്ല ഭരണമാണ് കേരളത്തിലെന്നും മന്ത്രി റിയാസ്

New Update
muhammad riyas

 അഴിമതി തീരെയില്ലാത്ത നല്ല ഭരണമാണ് കേരളത്തിലുള്ളതെന്നും അതു ജനങ്ങൾക്ക് അറിയാമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ഇന്നും നാളെയും ബിജെപിക്ക് രണ്ടോ മൂന്നോ എംപിമാരുണ്ടാകും. അത് വോട്ടെണ്ണിയാൽ തീരും. ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ല. കേരളത്തിൽ ഭരണവിരുദ്ധ വികാരം ഉണ്ടോ എന്ന കാര്യം ഇപ്പോൾ പറയാനാകില്ല. അത് വേട്ട് എണ്ണിയ ശേഷം പറയാമെന്നും മന്ത്രി പറഞ്ഞു. അതൊക്കെ വേട്ടെണ്ണലിന് ശേഷം വിലയിരുത്തേണ്ട കാര്യമാണ്.

Advertisment

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പാർട്ടി സംവിധാനം എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചു. എക്‌സിറ്റ് പോളുകൾ അശാസ്ത്രീയവും മുൻകൂട്ടി നിശ്ചയിച്ചതുമാണ്. നിയമസഭയിലെ എക്സിറ്റ് പോളുകൾ കൃത്യമായിരുന്നെങ്കിൽ ഞാനും മണിയുമാെന്നു നിയമസഭയിൽ പോകുമായിരുന്നില്ല.ബിജെപിക്ക് ഇത്രയും വോട്ട് ഷെയർ കിട്ടുന്നത് ചിരിപ്പിക്കുന്ന കാര്യമാണെന്നും റിയാസ് പരിഹസിച്ചു

Advertisment