ചാലിയാർ പുഴയിൽ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി

New Update
1200-675-21621481-thumbnail-16x9-river.jpg

കോഴിക്കോട് : ചാലിയാറിൽ ഊർക്കടവ് റെഗുലേറ്റർ കം ബ്രിഡ്‌ജിന് താഴെ പുഴയിൽ ചാടി കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയാണ് മൃതദേഹം റെഗുലേറ്ററിന് താഴെ പാറക്കെട്ടിന് സമീപം പൊങ്ങിയ നിലയിൽ കണ്ടത്. കുറ്റിക്കാട്ടൂർ സ്വദേശിയായ അബ്‌ദുൽ ജലീൽ (51) ആണ് മരിച്ചത്.

Advertisment

ശനിയാഴ്‌ച (ജൂൺ 1) വൈകുന്നേരം ആണ് ഇയാൾ പുഴയിൽ ചാടിയതായി സംശയം തോന്നിയത്. പുഴയില്‍ മീന്‍ പിടിക്കാൻ എത്തിയവർക്ക് പുഴയോരത്തു നിന്നും പണമടങ്ങിയ പേഴ്‌സും എഴുത്തും ചെരുപ്പും കിട്ടിയതോടെയാണ് സംശയം ഉയർന്നത്. തുടർന്ന് കഴിഞ്ഞ രണ്ട് ദിവസവും ഫയർ യൂണിറ്റും സ്‌കൂബാ ടീമും ടിഡിആർഎഫ് വളണ്ടിയർമാരും പുഴയിൽ വ്യാപകമായി തെരച്ചിൽ നടത്തിയിരുന്നു. എന്നാൽ മൃതദേഹം കണ്ടെത്താനായില്ല.

ഇന്ന് പുലർച്ചെ അഞ്ചര മണി മുതൽ ടിഡിആർഎഫിൻ്റെ 35 ഓളം വളണ്ടിയർമാർ തെരച്ചിൽ നടത്തുന്നതിനിടയിലാണ് മൃതദേഹം റെഗുലേറ്ററിന് പടിഞ്ഞാറ് വശത്തുനിന്നും ലഭിച്ചത്. മാവൂർ പൊലീസ് ഇൻക്വസ്‌റ്റ് നടപടികൾക്കായി സ്ഥലത്തെത്തിയിട്ടുണ്ട്.

Advertisment