ഇൻസ്റ്റാഗ്രാം വഴി അശ്ലീല സന്ദേശം അയക്കലും നഗ്നതാപ്രദർശനവും, 22-കാരൻ അറസ്റ്റിൽ

New Update
fasil

കോഴിക്കോട്: ഇൻസ്റ്റാഗ്രാം വഴി അശ്ലീലസന്ദേശം അയക്കുകയും രാത്രി വീട്ടിലെത്തി നഗ്നപ്രദർശനം നടത്തുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. പുതുപ്പാടി കാവുംപുറത്ത് സ്വദേശിനിയാണ് പരാതിക്കാരി.

Advertisment

പെരുമ്പള്ളി കാവുംപുറം തയ്യിൽ വീട്ടിൽ മുഹമ്മദ് ഫാസിലിനെ (22) ആണ് താമരശേരി ഡിവൈഎസ്‌പി പ്രമോദ് അറസ്റ്റ് ചെയ്തത്. യുവതി സൈബർ സെല്ലിൽ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവാവിനെ തിരിച്ചറിഞ്ഞത്.

Advertisment