New Update
/sathyam/media/media_files/2024/11/14/muX83q6OoVxhud3TNFRO.webp)
കോഴിക്കോട്: അന്തരിച്ച മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ എം.ടി പത്മയുടെ സംസ്‌കാരം ഇന്ന് നടക്കും. വെസ്റ്റ് ഹില്ലിലെ പൊതുശ്മശാനത്തിൽ രാവിലെ 11 മണിയോടെ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്‌കാരം. കോഴിക്കോട്ടെ വസതിയിൽ പൊതുദർശനത്തിന് ശേഷമാകും സംസ്‌കാരം.
Advertisment
ഇന്നലെ കോഴിക്കോട് ഡിസിസി ഓഫീസിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ഉൾപ്പെടെ നിരവധി നേതാക്കൾ അന്തിമോപചാരമർപ്പിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന എം.ടി പത്മ കഴിഞ്ഞദിവസം മുംബൈയിൽ വച്ചാണ് അന്തരിച്ചത്.
ഇന്നലെ വിമാന മാർഗം കരിപ്പൂരിൽ എത്തിച്ച മൃതദേഹം എം.കെ രാഘവൻ എംപി, കോഴിക്കോട് ഡിസിസി പ്രസിഡന്റ് അടക്കമുള്ള നേതാക്കൾ ചേർന്നാണ് ഏറ്റുവാങ്ങിയത്.