കർണാടക ഷിരൂരിയൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന് വിട ചൊല്ലാൻ നാട്. ഇന്ന് പുലർച്ചെയാണ് ഷിരൂരിൽ നിന്നും അർജുനെയും കൊണ്ടുള്ള ആംബുലൻസ് കേരളത്തിൽ എത്തിയത്.
കാത്തിരിപ്പുകള്‍ക്കൊടുവില്‍ 75-ാം ദിവസമാണ് അർജുന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരുന്നത്. ആയിരങ്ങളാണ് അവസാനമായി യാത്ര പറയാന്‍ കണ്ണാടിക്കലിലേക്ക് ഒഴുകിയെത്തുന്നത്.
വീട്ടിലെ പൊതുദർശനത്തിന് ശേഷം 10 മണിയോടെ സംസ്കാര ചടങ്ങുകൾ ആരംഭിക്കും. കുടുംബത്തിന്റെ ആഗ്രഹ പ്രകാരം വീട്ടുവളപ്പിൽ തന്നെയാണ് മൃതദേഹം സംസ്കരിക്കുക. ഡിഎൻഎ പരിശോധനയ്ക്ക് ശേഷം ഇന്നലെയാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയത്.