New Update
/sathyam/media/media_files/2024/11/27/MhknL76IT1YuANGDLfmR.webp)
പന്തിരാങ്കാവ് ഗാർഹീക പീഡന കേസിൽ കൂടുതൽ വെളിപ്പെടുത്തലുമായി പരാതിക്കാരിയുടെ അച്ഛൻ. മകളുടെ ഭർത്താവ് രാഹുലിനെതിരെയായിരുന്നു പ്രതികരണം. ക്രൂര മർദ്ദനമാണ് മകൾ നേരിട്ടത്. അവശയായ യുവതിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും തയ്യാറായില്ല. പിന്നീട് ആംബുലൻസിന് ഉള്ളിൽ വെച്ചും മകളെ മർദിച്ചുവെന്ന് യുവതിയുടെ അച്ഛൻ പറഞ്ഞു.ഹൈകോടതി ഉത്തരവ് പുനഃ പരിശോധിക്കണം എന്നും പെൺകുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടു.
Advertisment
തൻ്റെ മകളെ നേരത്തെ ഭീഷണിപ്പെടുത്തിയാണ് അനുനയിപ്പിച്ചത്. മകൾ ഇട്ട വീഡിയോ രാഹുൽ എഴുതി നൽകിയതാണെന്നും അയാൾ സൈക്കോപാത്താണെന്നും പിതാവ് ആരോപിച്ചു. ഗത്യന്തരമില്ലാതെയാണ് അന്ന് കേസ് പിൻവലിക്കേണ്ടി വന്നത്. ഇനി കേസുമായി മുന്നോട്ടുപോകുമെന്നും, മകളും പരാതിയിൽ ഉറച്ച് നിൽക്കുന്നതായും അദ്ദേഹം വെളിപ്പെടുത്തി.