കോഴിക്കോട് പേരാമ്പ്രയിൽ കാട്ടാന ഇറങ്ങി, ആനയെ കണ്ടത് പുലർച്ചെ നടക്കാൻ ഇറങ്ങിയവർ

New Update
wild-elephanteeeeee

കോഴിക്കോട് പേരാമ്പ്രയിൽ കാട്ടാന ഇറങ്ങി. പേരാമ്പ്ര പൈതോത്തിലാണ് കാട്ടാന ഇറങ്ങിയത്. പുലർച്ചെ നടക്കാൻ ഇറങ്ങിയവരാണ് ആനയെ കണ്ടത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും സ്ഥലത്ത് തമ്പടിച്ചിട്ടുണ്ട്. കാട്ടാനയെ തുരത്താനുള്ള നടപടികൾ പുരോഗമിച്ച് വരികയാണ്.

Advertisment