Advertisment

‘കൂടെ നിന്നവർക്ക് നന്ദി, അർജുനായുള്ള തിരച്ചിൽ തുടരണം’; കൃഷ്ണപ്രിയ ജോലിയിൽ പ്രവേശിച്ചു

New Update
333333

ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ്റെ ഭാര്യ കൃഷ്ണപ്രിയ ജോലിയിൽ പ്രവേശിച്ചു. കോഴിക്കോട് വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജൂനിയർ ക്ലർക്കായാണ് നിയമനം. കൂടെ നിന്നവർക്ക് നന്ദിയെന്നും അർജ്ജുനായുള്ള തിരച്ചിൽ തുടരണമെന്നും കൃഷ്ണപ്രിയ പറഞ്ഞു.

Advertisment

കഴിഞ്ഞ ദിവസമാണ് വേങ്ങേരി സഹകരണ ബാങ്കിൽ കൃഷ്ണ പ്രിയയ്ക്ക് ജോലി നൽകുന്നതുമായി ബന്ധപ്പെട്ട ഉത്തരവ്, സഹകരണ വകുപ്പ് പുറത്തിറക്കിയത്. ജൂനിയർ ക്ലർക്ക് തസ്തികയിൽ ആണ് നിയമനം. നിയമത്തിൽ ഇളവുകൾ നൽകിയാണ് തീരുമാനമെന്ന് മന്ത്രി വി എൻ വാസവൻ വ്യക്തമാക്കിയിരുന്നു. കൂടെ നിന്നവർക്ക് നന്ദിയെന്ന് ജോലി ഏറ്റെടുത്ത ശേഷം കൃഷ്ണ പ്രിയ പറഞ്ഞു.

അതേസമയം ഷിരൂരിൽ കനത്ത മഴ തുടരുകയാണ്. കാലാവസ്ഥ അനുകൂലമായാൽ ഡ്രഡ്ജർ എത്തിച്ച് തിരച്ചിൽ പുനരാരംഭിക്കാനാണ് നിലവിലെ തീരുമാനം. ഇക്കാര്യം ആവശ്യപ്പെട്ട് അർജുന്റെ കുടുംബം കർണാടക മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഒന്നരമാസം മുൻപുണ്ടായ അപ്രതീക്ഷിത മണ്ണിടിച്ചിലിലാണ് ഗംഗാവലി പുഴയ്ക്ക് സമീപത്ത് വച്ച് അർജുൻറെ ലോറി അപകടത്തിൽ പെടുന്നത്. അന്നു മുതൽ പല വിധേയനെയും തിരച്ചിൽ നടന്നു. എന്നാൽ കണ്ടെത്താനായില്ല.

Advertisment