കോഴിക്കോട് ബൈക്ക് കൈവരിയില്‍ ഇടിച്ചു മറിഞ്ഞ് അപകടം, വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

New Update
2024-09-16_52ek2fac_abdullah-2

കോഴിക്കോട്: എരഞ്ഞിപ്പാലം ബൈപാസ് ബിവറേജിന് സമീപം ബൈക്ക് കൈവരിയില്‍ ഇടിച്ചു മറിഞ്ഞ് വിദ്യാര്‍ഥി മരിച്ചു. എസ്എം സ്ട്രീറ്റ് മെട്രോ സ്റ്റോര്‍ ഉടമ പി അബ്ദുല്‍ സലീമിന്റെ മകന്‍ മലാപ്പറമ്പ് പാറമ്മല്‍ റോഡ് 'സനാബില്‍' കുറുവച്ചാലില്‍ റസല്‍ അബ്ദുള്ള (19) ആണ് ബൈക്ക് അപകടത്തില്‍ മരിച്ചത്.

ബംഗളൂരു ക്രിസ്റ്റു ജയന്തി കോളജില്‍ ബികോം രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ്.കൂടെ സഞ്ചരിച്ച മലാപറമ്പ് സ്വദേശി ഹരിനാരായണന്‍ പരിക്കേറ്റ് ചികിത്സയിലാണ്.

Advertisment