New Update
/sathyam/media/media_files/PJXLPbMrHbQsSYMWYPKP.jpeg)
കോഴിക്കോട്: വെസ്റ്റ്ഹിൽ അനാഥ മന്ദിര സമാജത്തിൽ കേരള ഗ്രാമീൺ ബേങ്കിൻ്റെ സഹകരണത്തോടെ അജൈവ മാലിന്യ സംസ്കരണത്തിനായുള്ള ഇൻസിറേറ്റർ സ്ഥാപിച്ചു. ഇൻസിനേറ്ററിൻ്റെ ഉദ്ഘാടനവും സ്വിച്ച് ഓൺ കർമ്മവും യു എൽ സി സി ഫൗണ്ടേഷൻ പി ആർ ഒ അഭിലാഷ് ശങ്കർ നിർവ്വഹിച്ചു.
Advertisment
അനാഥ മന്ദിര സമാജം പ്രസിഡൻ്റ് ഷനൂപ് താമരക്കുളം അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുധീഷ് കേശവപുരി ,ഭാരവാഹികളായ എം.രാജൻ, വിആർ രാജു, കമ്മറ്റി അംഗം ഷാനേഷ് കൃഷ്ണ, സൂപ്രണ്ട് റീജാബായി എന്നിവർ പ്രസംഗിച്ചു.