ദേശീയ ബോക്സിങ് ചാമ്പ്യൻഷിപ്പ്; സ്വർണ മെഡൽ നേടി മെംസ് ഇൻ്റർനാഷണൽ സ്കൂൾ വിദ്യാർഥികൾ

New Update
national boxing championship winners

ദേശീയ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടി മെംസ് ഇൻ്റർനാഷണൽ സ്കൂൾ വിദ്യാർഥികളായ ശംറീൻ അലിയും അമൻ സയാനും

കോഴിക്കോട്: നാഷനൽ യൂത്ത് സ്പോർട്‌സ് ആൻഡ് എജുക്കേഷൻ ഫെഡറേഷൻ്റെ ആഭിമുഖ്യത്തിൽ ഗോവയിൽ നടന്ന ദേശീയ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡലുകൾ കരസ്ഥമാക്കി കോഴിക്കോട് കാരന്തൂർ മെംസ് ഇൻ്റർനാഷണൽ സ്കൂൾ വിദ്യാർഥികളായ ശംറീൻ അലിയും അമൻ സയാനും.

Advertisment

വിദ്യാർഥികളെ മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ, ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി, മർകസ് ഗ്രൂപ് ഓഫ് സ്കൂൾ സി.എ.ഒ വി.എം. റഷീദ് സഖാഫി തുടങ്ങിയവർ അഭിനന്ദിച്ചു.

പ്രിൻസിപ്പൽ മുഹമ്മദ് ഷാഫി, അഡ്‌മിനിസ്ട്രേറ്റിവ് ഓഫിസർ ശഹീർ അസ്ഹരി, സദർ മുഅല്ലിം ഹുസൈൻ സഖാഫി, എച്ച്.എം സുലൈഖ, പി.ടി.എ പ്രതിനിധികൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.

Advertisment