കോഴിക്കോട് പേരാമ്പ്രയിലെ ജനവാസ മേഖലയിൽ കാട്ടാന; ഭീതിയിൽ പ്രദേശവാസികൾ

ആന കാട്ടിലേക്കാണ് കയറുന്നത് എന്നാണ് വിലയിരുത്തല്‍, അതിനാല്‍ മയക്കുവെടി പ്രയോഗിക്കേണ്ടി വരില്ല.

New Update
elephantone

കോഴിക്കോട്: വീണ്ടും കാട്ടാന ഭീതിയിൽ പേരാമ്പ്ര. ജനവാസ മേഖലയിൽ കാട്ടാനയെ കണ്ട് പ്രദേശവാസികൾ. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ  വനംവകുപ്പ് ആനയെ നിരീക്ഷിക്കുകയാണ്.

Advertisment

ചാത്തോത്ത്താഴെ പ്രഭാത സവാരിക്കായി ഇറങ്ങിയവരാണ് ആനയെ കാണ്ടത്. ആന കാട്ടിലേക്കാണ് കയറുന്നത് എന്നാണ് വിലയിരുത്തല്‍. അതിനാല്‍ മയക്കുവെടി പ്രയോഗിക്കേണ്ടി വരില്ല.

 ആനയെ തുരത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. പരിഭ്രാന്തരാകേണ്ട സാഹചര്യം ഉണ്ടായാൽ മാത്രമെ മയക്കുവെടി വെക്കേണ്ട കാര്യമുള്ളൂവെന്ന് വനംവകുപ്പ്

Advertisment