കോഴിക്കോട്: സ്വകാര്യ ബസ് ഡ്രൈവർക്ക് നേരെ മൂന്നംഗ സംഘത്തിൻരെ ആക്രമണം. കോഴിക്കോട് നരിക്കുനിയിലെ സ്വകാര്യ ബസ്സിലെ ഡ്രൈവറായ ടി സി ഷംവീറിനെ (33)യാണ് മൂന്ന് പേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചത്.
തന്റെ വാഹനത്തില്‍ ഇന്ധനം നിറച്ചുവരുമ്പോള്‍ പമ്പിന് സമീപമുള്ള റോഡില്‍ മറ്റു വാഹനങ്ങളെ തട്ടിയ വാഹനത്തിലെ യാത്രക്കാരുമായി തര്‍ക്കം നടക്കുകയായിരുന്നു. കാര്യം അന്വേഷിക്കാനായി ചെന്നപ്പോള്‍ കാറില്‍ ഉണ്ടായിരുന്ന മൂന്ന് യുവാക്കള്‍ തന്നെ ക്രൂരമായി അക്രമിക്കുകയായിരുന്നുവെന്ന് ഷംവീര്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
കാറിലുണ്ടായിരുന്ന ജാസിത് എന്നയാളുടെ നേതൃത്വത്തിലാണ് അക്രമം നടത്തിയതെന്നും നെഞ്ചില്‍ കുത്തുകയും അടിവയറില്‍ ചവിട്ടുകയും തലയ്ക്ക് ആയുധം കൊണ്ട് അടിക്കുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു.