New Update
/sathyam/media/media_files/OmK0l5MCXGIfEOG2561G.jpg)
പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ പ്രതി രാഹുലിൻ്റെ അമ്മയും സഹോദരിയും നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ കോടതി ഇന്ന് വിധി പറയും. വാദം പൂർത്തിയായ ഹർജിയിൽ കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുക. പന്തീരാങ്കാവ് ഗാർഹിക പീഡനകേസിൽ, രണ്ട്, മൂന്ന് പ്രതികളാണ് രാഹുലിൻ്റെ അമ്മയും സഹോദരിയും
Advertisment
കേസിൽ പൊലീസ് കോടതിയിൽ തിങ്കളാഴ്ച റിപ്പോർട്ട് സമർപ്പിച്ചിരുന്നു. രാഹുലിന്റെ അമ്മയ്ക്കും സഹോദരിക്കുമെതിരെ സ്ത്രീധന പീഡനക്കുറ്റം ചുമത്തിയതിന് പിന്നാലെയാണ് ഇരുവരും മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചത്. കേസിലെ പ്രതിയായ സീനിയർ സിവിൽ പൊലീസ് ഓഫീസർ ശരത് ലാലിന്റെ മുൻകൂർ ജാമ്യാപേക്ഷ 31ന് കോടതി പരിഗണിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us