പോക്‌സോ കേസ് പ്രതി ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ടു, സംഭവം അസമിൽ നിന്ന് കോഴിക്കോടേക്ക് കൊണ്ടുവരുന്നതിനിടെ

New Update
train Untitleddow

കോഴിക്കോട് : പോക്സോ കേസ് പ്രതി ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ടു. ഇതരസംസ്ഥാനക്കാരിയായ 13കാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി അസം സ്വദേശി നസീദുൽ ഷെയ്ഖാണ്‌ പിടിയിലായത്.

Advertisment

പ്രതിയെ അസം പൊലീസിന്‍റെ സഹായത്തോടെ നല്ലളം പൊലീസ് പിടികൂടിയിരുന്നു. കോഴിക്കോട്ടേക്ക് വരുമ്പോൾ ബിഹാർ അതിർത്തിയിൽ വെച്ച് പ്രതി ചാടി രക്ഷപ്പെടുകയായിരുന്നു. നാല് മാസം മുൻപ് നല്ലളം പൊലീസ് പരിധിയിലാണ് പോക്സോ കേസിന് ആസ്പദമായ സംഭവം നടന്നത്.

Advertisment