കോഴിക്കോട് ചാത്തമംഗലത്ത് മുത്തശ്ശിയെയും ചെറുമകളെയും കിണറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് നി​​ഗമനം

New Update
GRANDMOTHER

കോഴിക്കോട്: മുത്തശ്ശിയെയും ചെറുമകളെയും കിണറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ചാത്തമം​ഗലത്താണ് സംഭവം. വട്ടക്കണ്ടി സ്വദേശി സുഹാസിനി (56) ചെറുമകൾ ശ്രീനന്ദ (12) എന്നിവരെയാണ് കിണറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Advertisment

മുക്കം ഫയർഫോഴ്സും കുന്നമംഗലം പൊലീസും എത്തി മൃതദേഹം കിണറിൽ നിന്നും പുറത്തെടുത്തു. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നി​ഗമനം. 

വൈകിട്ട് നാല് മണി മുതൽ ഇരുവരെയും കാണ്മാനില്ലായിരുന്നു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് വീടിന് സമീപത്തെ കിണറിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.

 

Advertisment