കോഴിക്കോട്∙ ഉള്ളിയേരി കണയങ്കോട് പാലത്തിൽ നിന്ന് പുഴയിൽ ചാടിയ കോളജ് വിദ്യാർഥി മരിച്ചു. ഉണ്ണികുളം ശാന്തി നഗർ കേളോത്ത് പറമ്പ് മുഹമ്മദ് ഉവൈസ് (20) ആണ് മരിച്ചത്.
എളേറ്റിൽ വട്ടോളി ഗോൾഡൻ ഹിൽസ് കോളജ് വിദ്യാർഥിയാണ്. പാലത്തിൽ വച്ച് കൈഞരമ്പ് മുറിച്ചത് ശ്രദ്ധിച്ച നാട്ടുകാർ ഇയാളോട് കാര്യം തിരക്കുന്നതിനിടയിൽ പുഴയിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.