കോഴിക്കോട് കാട്ടാന ആക്രമണം: എസ്റ്റേറ്റിലെ ടാപ്പിംഗ് തൊ‍ഴിലാളിക്ക് ഗുരുതര പരിക്ക്

New Update
wild elephant in kanjikode willage area

കോഴിക്കോട് പേരാമ്പ്ര എസ്റ്റേറ്റിൽ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. എസ്റ്റേറ്റ് ജീവനക്കാരൻ ബാബുവിനാണ് പരിക്കേറ്റത്. പ്ലാൻ്റേഷൻ കോർപ്പറേഷൻ്റെ എസ്റ്റേറ്റിലാണ് കാട്ടാന ആക്രമണമുണ്ടായത്. പേരാമ്പ്ര എസ്റ്റേറ്റില്‍ ടാപ്പിംഗ് തൊഴിലാളിയാണ് പരിക്കേറ്റ ബാബു.

Advertisment

പേരാമ്പ്ര എരവട്ടൂർ സ്വദേശിയാണ് ബാബു. കാട്ടാന ബാബുവിൻ്റെ നെഞ്ചില്‍ ചവിട്ടുകയായിരുന്നു. ആക്രമണത്തില്‍ വാരിയെല്ലുകൾ തകർന്ന് ശ്വാസകോശത്തിൽ കയറി.

പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിൽ നിന്നും പ്രാഥമിക ചികിത്സ നൽകിയ ശേഷം, വിദഗ്ദ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Advertisment