കോഴിക്കോട്: കേരള സര്‍ക്കാരിന്‍റെ ഐ ടി വകുപ്പ്, ഇന്‍റര്‍നാഷണല്‍ ക്വിസിങ് അസോസിയേഷന്‍ (ഏഷ്യ), ഗവണ്മെന്‍റ് സൈബര്‍ പാര്‍ക്ക് എന്നിവര്‍ സംയുക്തമായി സംഘടിപ്പിക്കുന്ന മലബാര്‍ ബിസിനസ് ക്വിസ് ലീഗിന്‍റെ ആദ്യ ഘട്ടം ചൊവ്വാഴ്ച കോഴിക്കോട് തുടക്കമാകും.
യുഎല്‍ സൈബര്‍ പാര്‍ക്കില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ മലബാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് രണ്ടു പേരടങ്ങുന്ന ടീമുകളെ മത്സരിപ്പിക്കാം.
www.keralaquizleagues.com എന്ന വെബ്സൈറ്റ് വഴിയാണ് ടീമുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. രജിസ്റ്റര്‍ ചെയ്യുന്ന ഓരോ ടീമിനും മൂന്ന് ഓഫ്ലൈന്‍ മത്സരങ്ങളിലും ഓണ്‍ലൈന്‍ മത്സരങ്ങളിലും പങ്കെടുക്കാം.
വിജയികള്‍ക്ക് പത്തു ലക്ഷത്തോളം രൂപയാണ് ക്യാഷ് പ്രൈസ് ആയി ലഭിക്കുന്നത്. ക്യൂ ഫാക്ടറിയുടെ നേതൃത്വത്തില്‍ ക്വിസ് മാന്‍ സ്നേഹജ് ശ്രീനിവാസ് ക്വിസ് മാസ്റ്ററായെത്തും.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 88482 14565 എന്ന നമ്പറില്‍ ബന്ധപ്പെടുക.