New Update
/sathyam/media/media_files/wRNlKj9xXrNeIAz8CM1p.webp)
മാവൂർ: മാവൂർ-കോഴിക്കോട് റോഡിൽ ചെറൂപ്പ കൂട്ടായി ബിൽഡിങ്ങിന് സമീപം സ്കൂട്ടർ അപകടത്തിൽ യുവാവ് മരിച്ചു. പെരുവയൽ ചിറ്റാരിക്കുഴിയിൽ കൃഷ്ണൻകുട്ടിയുടെ മകൻ അബിൻ കൃഷ്ണയാണ് (21) മരിച്ചത്.
Advertisment
ജൽജീവൻ പൈപ്പിട്ട കുഴി ശാസ്ത്രീയമായി മൂടാത്തത് മൂലമുണ്ടായ ഗട്ടറിനു സമീപം മുന്നിലുള്ള ഓട്ടോറിക്ഷ പെട്ടെന്ന് വേഗത കുറച്ചതിനാൽ സ്കൂട്ടർ ബ്രേക്ക് ഇട്ടപ്പോൾ മറിയുകയായിരുന്നു. റോഡിൽ വീണ യുവാവിന്റെ തല എതിരെ വന്ന ബൈക്കിന് പിന്നിലിടിച്ച് തകർന്ന് തൽക്ഷണം മരിച്ചു.
ചെറൂപ്പയിലെ ടി.വി.എസ് സുസുക്കി സർവിസ് സെന്ററിലെ ജീവനക്കാരനാണ്. വീട്ടിൽ നിന്ന് സ്ഥാപനത്തിലേക്ക് വരുമ്പോഴാണ് അപകടം. ബിന്ദുവാണ് മാതാവ്. മാവൂർ പൊലീസും സ്ഥലത്തെത്തി. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് റോഡ് കഴുകി വൃത്തിയാക്കി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ.