/sathyam/media/media_files/LVChHx05NzNkHjWbmSOE.jpeg)
കോഴിക്കോട്: ആറ് പതിറ്റാണ്ടിലെ അനുഭവങ്ങൾ ഉൾകൊള്ളിച്ച്സി. ഇ ചാക്കുണ്ണിയുടെ "ഓർമ്മകൾ ഓർമ്മപ്പെടുത്തലുകൾ" എന്ന എണ്പതാം വാർഷിക സുവനിർ പുതുസംരംഭകർക്കും, വരുംതലമുറക്കും മാതൃകയാണ് എന്ന് എം. വി. ആർ. കാൻസർ സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വൈസ് ചെയർമാനും,ഫ്ലോറാ ഹോട്ടൽ ഗ്രൂപ്പ് ചെയർമാനുമായ വി . ഏ ഹസ്സൻ പറഞ്ഞു. ദുബായി ഫ്ലോറാ ഇൻ ഹോട്ടൽ കോൺഫ്രൻസ് ഹാളിൽ യു.എ.ഇ യിലെ പ്രവാസികളുടെ സാന്നിധ്യത്തിൽ സോവനിർ ഡോക്ടർ എം പി കരീം വെങ്കിടങ്ങിന് നൽകി നടത്തിയ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
/sathyam/media/media_files/xo24x2ZkWmPTrZ8zIsqC.jpeg)
സിഎ ജെയിംസ് മാത്യു ചടങ്ങിൽ അധ്യക്ഷത വഹിച്ചു.പ്രോഗ്രാം കോർഡിനേറ്റർ സി എ ബ്യൂട്ടി പ്രസാദ് പുസ്തകം പരിചയപ്പെടുത്തി. ജോബ് കൊള്ളന്നൂർ, പുന്നക്കൻ മൊഹമ്മദലി എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു.
ഷെവ.സി. ഇ. ചാക്കുണ്ണി യുഎഇയിൽ താൻ സ്നേഹിക്കുന്നവരുടെയും, തന്നെ സ്നേഹിക്കുന്നവരുടെയും സാന്നിധ്യത്തിൽ സോവനീർ പ്രകാശനം നടത്താൻ കഴിഞ്ഞതിൽ മറുപടി പ്രസംഗത്തിൽ നന്ദിയും, പങ്കെടുത്ത ഓരോരുത്തരോടും സ്നേഹവും കടപ്പാടും അറിയിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഫ്ലോറ ഗ്രൂപ്പ് ഹോട്ടൽസ് സി. ഇ. ഒ.മൊഹമ്മദ് റാഫി സ്വാഗതവും, എം ഡി സി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എം കെ അയ്യപ്പൻ നന്ദിയും രേഖപ്പെടുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us