‘വടകരയിലെ പോരിന് പാലക്കാടിൻ്റെയും പ്രാർത്ഥനയുണ്ട്, നന്ദി വാക്കിലൊതുങ്ങില്ല, നമ്മൾ ജയിക്കും’; ഷാഫി പറമ്പിൽ

New Update
shafi-1.jpg

വടകര മണ്ഡലത്തിൽ പ്രചാരണ ചൂട്. ഷാഫി പറമ്പിൽ ഇന്ന് പ്രചാരണം തുടങ്ങും. ഒന്നാം വട്ട പ്രചാരണം പൂർത്തിയാക്കാൻ കെ കെ ശൈലജ ഇന്ന് മണ്ഡലത്തിൽ. എൻ ഡി എ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണയും പ്രചാരണത്തിറങ്ങും. വടകരയിലെ ജനങ്ങളുടെ സ്നേഹത്തിന് നന്ദി അറിയിച്ച് യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ രംഗത്തെത്തി. സ്വന്തം തട്ടകമായ പാലക്കാട് നിന്ന് ഞായറാഴ്ച വൈകീട്ട് ആറുമണിയോടെയാണ് ഷാഫി പറമ്പില്‍ വടകരയിലെത്തിയത്.

Advertisment

വടകരയിലെ പോരിന് പാലക്കാടിൻ്റെയും പ്രാർത്ഥനയുണ്ടെന്ന് ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചു. സ്നേഹത്തിൻ്റെ ഈ ‘വൻ ‘കരക്ക് നന്ദി. വാക്കിലൊതുങ്ങില്ല. നമ്മൾ ജയിക്കുമെന്നും അദ്ദേഹം കുറിച്ചു. പാലക്കാടുമായുള്ള ബന്ധം അറുത്ത് മാറ്റാൻ കഴിയില്ല. വടകര ഒരവസരം തന്നാൽ ഈ നാടിന് വേണ്ടി എന്നാലാവുന്നത് ചെയ്തിരിക്കും. വാക്ക്. വടകരയിലെ ജനങ്ങളിൽ വിശ്വാസമുണ്ട്. നമ്മൾ ജയിക്കും. അപ്പോ തുടങ്ങല്ലേ എന്ന് ഞാൻ ചോദിക്കുന്നില്ല, കാരണം വടകരക്കാർ തുടങ്ങിക്കഴിഞ്ഞിരിക്കുന്നുവെന്നും ഷാഫി പറമ്പിൽ കുറിച്ചു.

Advertisment