'പിണറായിസത്തിനെതിരെ' പോരാട്ടത്തിനിറങ്ങിയ പിവി അന്‍വര്‍ മല്‍സരിക്കുക ബേപ്പൂരില്‍ മന്ത്രി മുഹമ്മദ് റിയാസിനെതിരെ ? അന്‍വറിന് യുഡിഎഫ് നല്‍കുക ഉറച്ച സിപിഎം സീറ്റുകള്‍ മാത്രം. പോരാടി ശക്തി തെളിയിക്കേണ്ടി വരും !

അന്‍വര്‍ യുഡിഎഫിലെത്തിയാലും മുന്നണിയുടെ സിറ്റിംങ്ങ് സീറ്റുകളൊന്നും അന്‍വറിന് നല്‍കില്ല. സിപിഎമ്മിന്‍റെ സിറ്റിംങ്ങ് സീറ്റുകള്‍ പിടിച്ചെടുക്കുക എന്ന ദൗത്യമാകും അന്‍വറിന് നല്‍കുക.

New Update
pinarai vijayan pv anvar muhammed riyaz
Listen to this article
0.75x1x1.5x
00:00/ 00:00

കോഴിക്കോട്: സംസ്ഥാനത്ത് തൃണമൂല്‍ കോണ്‍ഗ്രസിന് അക്കൗണ്ട് തുറക്കാന്‍ നിര്‍ണായക പോരിനിറങ്ങിയ പാര്‍ട്ടി സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ പിവി അന്‍വര്‍ ബേപ്പൂര്‍, തവനൂര്‍ മണ്ഡലങ്ങളിലൊന്നിലാകും മല്‍സരിക്കുക എന്ന് സൂചന.


Advertisment

മുഖ്യമന്ത്രി പിണറായി വിജയന്‍റെ മരുമകന്‍ കൂടിയായ മന്ത്രി മുഹമ്മദ് റിയാസിന്‍റെ മണ്ഡലമായ ബേപ്പൂരാണ് അന്‍വറിന്‍റെ പ്രഥമ പരിഗണന. പിണറായിസത്തിനെതിരെ പോരാട്ടം നയിക്കുന്ന അന്‍വറിന് അങ്കം കുറിയ്ക്കാന്‍ തക്ക എതിരാളി റിയാസാണെന്നാണ് കണക്കുകൂട്ടല്‍.


അന്‍വര്‍ യുഡിഎഫിലെത്തിയാലും മുന്നണിയുടെ സിറ്റിംങ്ങ് സീറ്റുകളൊന്നും അന്‍വറിന് നല്‍കില്ല. സിപിഎമ്മിന്‍റെ സിറ്റിംങ്ങ് സീറ്റുകള്‍ പിടിച്ചെടുക്കുക എന്ന ദൗത്യമാകും അന്‍വറിന് നല്‍കുക.

kt jaleel

അതില്‍ പ്രധാനം ബേപ്പൂരും മുന്‍ മന്ത്രി കെടി ജലീല്‍ മല്‍സരിക്കുന്ന തവനൂരുമാണ്. എന്നാല്‍ ജലീല്‍ ഇനി മല്‍സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ അന്‍വര്‍ മല്‍സരിക്കാന്‍ സാധ്യത ബേപ്പൂരില്‍ തന്നെ ആയിരിക്കും.


നിലമ്പൂരില്‍ ഇനി ഉപതെരഞ്ഞെടുപ്പിലും പൊതു തെരഞ്ഞെടുപ്പിലും അന്‍വര്‍ സ്ഥാനാര്‍ഥിയാകില്ല. ആ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കും.


ഇവിടെ അന്‍വറിന് നിര്‍ണായക സ്വാധീനമാണുള്ളത്. ആ സ്വാധീനം കൂടി ഉറപ്പിക്കാന്‍ തക്ക സ്ഥാനാര്‍ഥിയെ ആകും കോണ്‍ഗ്രസ് നിലമ്പൂരില്‍ പരീക്ഷിക്കുക.

അന്‍വറിനൊപ്പം സിപിഎമ്മില്‍ നിന്ന് ചില വമ്പന്‍ സ്രാവുകള്‍ കൂടി പുറത്തുചാടാനുണ്ടെന്നാണ് കിംവദന്ദി. അതാരൊക്കെയെന്ന് നോക്കിയാകും അന്‍വറിനെത്ര സീറ്റുകള്‍ എന്ന് യുഡിഎഫ് തീരുമാനിക്കുക.

Advertisment