Advertisment

പയ്യോളിയിൽ തിക്കോടി ഡ്രൈവ് ഇൻ ബീച്ചിൽ തിരയിൽപ്പെട്ട് നാലുപേർ മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കല്‍പ്പറ്റ സ്വദേശികളായ അനീസ, വിനീഷ്, വാണി, ഫൈസല്‍ എന്നിവരാണ് മരിച്ചത്

New Update
waves

കോഴിക്കോട്:കടലില്‍ കുളിക്കാനിറങ്ങിയ നാലുപേര്‍ തിരയില്‍പ്പെട്ട് മരിച്ചു. വയനാട്ടില്‍ നിന്ന് വിനോദസഞ്ചാരത്തിനെത്തിയ സംഘത്തിലെ നാലുപേരാണ്  പയ്യോളിയില്‍ തിക്കോടി ഡ്രൈവ് ഇന്‍ ബീച്ചില്‍ മരിച്ചത്.

Advertisment

കല്‍പ്പറ്റ സ്വദേശികളായ അനീസ, വിനീഷ്, വാണി, ഫൈസല്‍ എന്നിവരാണ് മരിച്ചത്. ഒരാളെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. കല്‍പ്പറ്റയില്‍ നിന്നെത്തിയ 26 അംഗ സംഘത്തിലെ നാലുപേരാണ് മരിച്ചത്.

അഞ്ചുപേരാണ് കടലില്‍ ഇറങ്ങിയത്. തിരയില്‍ അകപ്പെട്ട മൂന്ന് പേരെ അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

കടലില്‍ തിരച്ചിലിനിടെ ഫൈസലിനെയാണ് അവസാനം കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ജിമ്മില്‍ ഒരുമിച്ച് വര്‍ക്ക്ഔട്ട് ചെയ്യുന്നവരാണ് അപകടത്തില്‍പ്പെട്ടത്.

Advertisment