Advertisment

പോക്സോ കേസ്; നടൻ കൂട്ടിക്കൽ ജയചന്ദ്രൻ പൊലീസിന് മുമ്പാകെ ഹാജരായി. കേസെടുത്തതിനു പിന്നാലെ ഒളിവിൽ പോയ താരം പൊലീസിനു മുന്നിലെത്തുന്നത് ഇത് ആദ്യം

കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലാണ് നടൻ കൂട്ടിക്കൽ ജയചന്ദ്രൻ ഹാജരായത്.

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
G

കോഴിക്കോട്: പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രൻ പൊലീസിന് മുമ്പാകെ ഹാജരായി. കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലാണ് നടൻ കൂട്ടിക്കൽ ജയചന്ദ്രൻ ഹാജരായത്.

Advertisment

നേരത്തെ കേസിൽ കൂട്ടിക്കൽ ജയചന്ദ്രൻറെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞിരുന്നു.  മുൻകൂർ ജാമ്യ ഹർജി തീർപ്പാക്കുന്നത് വരെ അറസ്റ്റ് പാടില്ലെന്നാണ് സുപ്രീം കോടതി വിധിച്ചത്.


അന്വേഷണവുമായി സഹകരിക്കാമെന്നും നടൻ കോടതിയെ അറിയിച്ചിരുന്നു. 


നടന്റെ വാദം അംഗീകരിച്ചാണ് സുപ്രീം കോടതി ജസ്റ്റിസ് ബിവി നാഗരത്ന അധ്യക്ഷനായ ബെഞ്ച് അറസ്റ്റ് തടഞ്ഞുകൊണ്ട് ഉത്തരവിട്ടത്.

ഹർജി അടുത്ത മാസം 28ലേക്ക് മാറ്റിവെക്കുകയും ചെയ്തിരുന്നു. പോക്സോ കേസ് നിയമം ദുരുപയോഗം ചെയ്തുള്ള കേസാണിതെന്നാണ് നടൻറെ അഭിഭാഷകരായ ആർ ബസന്ത്, എ കാർത്തിക് എന്നിവർ വാദിച്ചത്. 

Advertisment