എടക്കര: ഓടുന്ന ബസിൽ നിന്നും പുറത്തേക്ക് തെറിച്ചുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മൂത്തേടം താഴെ ചെമ്മംതിട്ട കടായിക്കോടൻ മറിയുമ്മ (62) ആണ് മരിച്ചത്.
ബന്ധുവിൻ്റെ മരണ വീട്ടിലേക്ക് യാത്ര ചെയ്യവെ മൂത്തേടം എണ്ണക്കരകള്ളിയിൽ വെച്ചായിരുന്നു അപകടം.
നെല്ലിക്കുത്ത് നിന്ന് മഞ്ചേരിയിലേക്ക് പോകുന്ന കിസാൻ ബസിലെ തുറന്ന് കിടക്കുന്ന വാതിൽ വഴി മറിയുമ്മ പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു.
വീഴ്ചയിൽ തലയുടെ പിൻഭാഗത്ത് ഗുരുതര പരിക്കേറ്റ മറിയുമ്മയെ എടക്കര സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എടക്കര പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം നിലമ്പൂർ ഗവ. ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പോസ്റ്റ് മോർട്ടത്തിന് ശേഷം ശനിയാഴ്ച രാവിലെ 12ന് താഴെ ചെമ്മംതിട്ട ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. ഭർത്താവ്: മരക്കാർ. മക്കൾ: ആയിഷ, ശറഫുദ്ദീൻ, അബ്ദുൾ ലത്തീഫ്, ഷെരീഫ്, ജംഷീന. മരുമക്കൾ: ബഷീർ, ജഷീർ, നജ്മ, ജസീല.