Advertisment

സോളാർ തട്ടിപ്പ്; സരിത നായര്‍ ഉള്‍പ്പെടെ മൂന്ന് പേരെ കോടതി വെറുതെവിട്ടു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
സരിത എസ്. നായര്‍ക്ക് നേരെ ആക്രമണശ്രമം...... കൊച്ചിയില്‍ കാറില്‍ സഞ്ചരിക്കവെ ബൈക്കിലെത്തിയ അജ്ഞാത സംഘം ആക്രമിച്ചതായിസരിതയുടെ പരാതി.....ആക്രമണത്തിന് പിന്നില്‍ ക്വട്ടേഷനെന്ന് ആരോപണം

കോഴിക്കോട്: ടീം സോളാര്‍ കമ്പനിയുടെ ഡീലര്‍ഷിപ്പ് നല്‍കാമെന്ന് പറഞ്ഞ് 12 ലക്ഷം തട്ടിയെന്ന കേസില്‍ സരിത നായര്‍ ഉള്‍പ്പെടെ മൂന്ന് പേരെ കോടതി വെറുതെവിട്ടു. ബിജു രാധാകൃഷ്ണന്‍, മണി മോന്‍ എന്നിവരായിരുന്നു മറ്റ് പ്രതികള്‍. പത്ത് വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വരുന്നത്.

Advertisment

കൊയിലാണ്ടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയാണ് സരിതയ്ക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. കോഴിക്കോട് എരഞ്ഞിക്കല്‍ സ്വദേശി വിന്‍സെന്റ് സൈമണ്‍ എന്നയാള്‍ നല്‍കിയ പരാതിയില്‍ 2014 ല്‍ ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ടീം സോളാറിന്റെ ഡീലര്‍ഷിപ്പ് തൃശൂര്‍, പാലക്കാട് ജില്ലകളിലായി അനുവദിക്കാമെന്ന് പറഞ്ഞ് 12 ലക്ഷം വാങ്ങി. എന്നാല്‍ വാഗ്ദാനം പാലിച്ചില്ലെന്നായിരുന്നു കേസ്.

Advertisment