കോഴിക്കോട്: ഉന്നതകുലജാതർ ആദിവാസി വകുപ്പ് കൈകാര്യം ചെയ്യണമെന്ന വിവാദ പരാമർശത്തിൽ നിന്ന് തലയൂരി സുരേഷ് ഗോപി.
പറഞ്ഞത് തെറ്റായ ഉദ്ദേശത്തോടെയല്ല, തന്റെ പരാമർശത്തെ വളച്ചൊടിച്ചു. വാക്കുകൾ ഹൃദയത്തിൽ നിന്ന് വന്നത്.
മുഴുവൻ ഭാഗം കൊടുത്തതും ഇല്ല. അവരുടെ ഉദ്ദേശം ബജറ്റിന്റെ ശോഭ കെടുത്തുക മാത്രമാണ്. എനിക്ക് ആ ജോലി ചെയ്യാൻ ഇപ്പോഴും ആഗ്രഹം ഉണ്ടെന്നും സുരേഷ്ഗോപി പറഞ്ഞു.
അട്ടപ്പാടിയിൽ പോയി ചോദിച്ചാൽ അറിയാം താൻ ആരെന്ന്. തന്റെ പാർട്ടിയാണ് ഗോത്ര വിഭാഗത്തിൽ നിന്ന് ഒരാളെ രാഷ്ട്രപതിയാക്കിയത്. തന്റെ പരാമർശം എടുത്തിട്ടടിക്കുന്നു. പറഞ്ഞത് ഇഷ്ടപ്പെട്ടില്ല എങ്കിൽ, വിശദീകരണവും ഇഷ്ടപ്പെട്ടില്ല എങ്കിൽ പ്രസ്താവന പിൻവലിക്കുന്നു. എല്ലാവരുടെയും നല്ലതിന് വേണ്ടി മാത്രമാണ് പറഞ്ഞതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
38000 കോടി ആദിവാസികൾക്കായി വകയിരുത്തിയത് അവരുടെ ജീവിതത്തിലേക്ക് എത്തിയിട്ടില്ല. വീഴ്ച പറ്റിയെങ്കിൽ അതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടണം. നല്ല ഉദ്ദേശം മാത്രമാണുള്ളതെന്നും സുരേഷ് ഗോപി പറഞ്ഞു.