Advertisment

പി കെ ദിവാകരനെ സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയ നടപടി. നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി പ്രവർത്തകർ

പി കെ ദിവാകരനെ എന്തുകൊണ്ടാണ് ജില്ലാ കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കിയതെന്ന് അറിയണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം. 

New Update
CPM KOZHIKODE ISSUE

കോഴിക്കോട്: വടകരയില്‍ നിന്നുള്ള നേതാവായ പി കെ ദിവാകരനെ സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് വടകര മണിയൂരിലാണ് സി.പി.എം പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം നടന്നു. 50 ഓളം വരുന്ന പ്രവര്‍ത്തകരാണ് പ്രകടനത്തിൽ പങ്കെടുത്തത്.

Advertisment

പി കെ ദിവാകരനെ എന്തുകൊണ്ടാണ് ജില്ലാ കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കിയതെന്ന് അറിയണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം. 


ദിവാകരനെ കമ്മറ്റിയില്‍ നിന്നൊഴിവാക്കിക്കൊണ്ടുള്ള തീരുമാനം വന്നതിന് പിന്നാലെ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രതിഷേധം ഉണ്ടായിരുന്നു. 


ജനകീയ പിന്തുണ ഏറെയുള്ള ദിവാകരന്‍ മാഷിനെ ഒഴിവാക്കിയത് തങ്ങള്‍ക്ക് അംഗീകരിക്കാനാവില്ലെന്നും പ്രവര്‍ത്തകര്‍ പറയുന്നു.

ദിവാകരനെ ജില്ലാ കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കിയതിനൊപ്പം വടകര നഗരസഭാ അധ്യക്ഷ കെ.പി ബിന്ദുവിനെ ഉള്‍പ്പെടുത്തിയതും പ്രതിഷേധത്തിന് കാരണമായി. 

കോഴിക്കോട് ജില്ലയില്‍ സിപിഐഎമ്മിന്റെ വളര്‍ച്ചയ്ക്കായി അഹോരാത്രം പ്രയത്‌നിച്ച ദിവാകരന്‍ മാസ്റ്ററെ ജില്ലാക്കമ്മറ്റിയില്‍ നിന്ന് പുറത്താക്കിയ നടപടിയില്‍ പ്രതിഷേധിക്കുക എന്നടക്കമാണ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചത്.

Advertisment