കോഴിക്കോട്. ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച എട്ടാ മത്തെ ബഡ്ജറ്റ് ഇടത്തര ചെറുകിട വ്യാപാര, കർഷക, വിദ്യഭ്യാസ, ആരോഗ്യ, നിർമാണ,ടൂറിസം മേഖലകൾക്കെല്ലാം ഗുണകരമാണെന്ന് മലബാർ ഡെവലപ്പ്മെന്റ് കൌൺസിലിൻ്റെ നേതൃത്വത്തിൽ നടത്തിയ വിവിധ സംഘടനകളുടെ സംയുക്ത ബഡ്ജറ്റ് അവനോലോകന യോഗം വിലയിരുത്തി.
പ്രതീക്ഷിച്ചതിലപ്പുറ മുള്ള ആദായ നികുതി ഇളവ് യോഗം സ്വാഗതം ചെയ്തു. ബീഹാറിന് വാരിക്കോരിപ്രഖ്യാപിച്ചപ്പോൾ കേരളത്തിനെ അവഗണിച്ചതിൽ യോഗം അതൃപ്തി രേഖപ്പെടുത്തി. മുണ്ടക്കായി-ചൂരൽ മല, വിലങ്ങാട് ദുരന്തത്തിൽ സർവ്വസ്വവും നഷ്ടപെട്ടവർക്ക് പദ്ധതി പ്രഖ്യാപിക്കാ ത്തത് നിരാശപ്പെടുത്തി. നികുതി ഘടന മാറ്റവും, അവശ്യ മരുന്ന് നികുതി ഇളവും, മുതിർന്നവർക്കുള്ള പരിഗണനയും യോഗം സ്വാഗതം ചെയ്തു.
സംസ്ഥാനത്തെ റെയിൽ വികസനത്തിന് കൂടുതൽ പദ്ധതികളും തീവണ്ടികളും ഉണ്ടാകുമെന്ന് യോഗം പ്രതീക്ഷ പ്രകടിപ്പിച്ചു. കേരളത്തിന്റെ അർഹമായ ആവശ്യം യഥാസമയം മുഖ്യമന്ത്രി, ധനമന്ത്രി, റെയിൽവേയുടെ ചുമതലയുള്ള കായിക മന്ത്രി, ജനപ്രതിനിധികൾ എന്നിവർക്ക് എം. ഡി. സി,കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ ഉൾപ്പെടെയുള്ള സംഘടനകൾ യഥാസമയം നിവേദനം നൽകി ശ്രദ്ധയിൽ പെടുത്തിയിരുന്നതായി എം.ഡി.സി. പ്രസിഡൻ്റ് ഷെവലിയർ സി.ഇ. ചാക്കുണ്ണി അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
എം .ഡി .സി. ഓഫീസിൽ ചേർന്നയോഗത്തിൽ പ്രസിഡന്റ് ഷെവലിയർ സി. ഇ. ചാക്കുണ്ണി അദ്ധ്യക്ഷത വഹിച്ചു. അഡ്വ. എം. കെ. അയ്യപ്പൻ (എം. ഡി. സി ) പി. ഐ. അജയൻ ( ഉപഭോക്തൃ വിദ്യാഭ്യാസ സമിതി ) എം.j ഐ. അഷ്‌റഫ് (സിറ്റി മെർച്ചെന്റ്സ് അസോസിയേഷൻ ) സി. വി. ജോസി (ഡിസ്ട്രിക് മെർച്ചെന്റ്സ് അസോസിയേഷൻ ) സി. സി. മനോജ് (ഓൾ കേരള കൺസ്യൂമർ ഗുഡ്‌സ് അസോസിയേഷൻ ) പി. അഷിം. ( സ്മാൾ
സ്കയിൽ ബിൽഡിങ് ഓണഴ്സ് അസോസിയേഷൻ )ശ്രീമതി ശ്രീകല മോഹൻ ( ആയുർവേദ സോപ്പ് മനുഫെക്ചർർസ് അസോസിയേഷൻ )സൺഷൈൻ ഷൊർണുർ, ടി. പി. വാസു. (കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ. റെയിൽയൂസേഴ്സ് അസോസിയേഷൻ.)ശ്രീരസ്, റൊണാഡ്. ജെ. ജി.എന്നിവർ പങ്കെടുത്തു. എം. ഡി. സി. സെക്രട്ടറി കുന്നോത്ത് അബൂബക്കർ സ്വാഗതവും, റിയാസ് നേരോത്ത് നന്ദിയും പറഞ്ഞു.