കോഴിക്കോട്. കേന്ദ്ര ധന മന്ത്രി അവതരിപ്പിച്ച പൊതു ബജറ്റിൽ റെയിൽവേ കേരളത്തിന്ന് അനുവദിച്ചതുക നിരാശയുള്ളവാക്കുന്നതും കേരളത്തിൻറെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്നതുമാണെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ ദേശീയ വർക്കിംഗ് ചെയർമാൻ ഷെവലിയർ സി. ഇ.ചാക്കുണ്ണി, കേരള റീജിയൻ കൺവീനർ ഏ. ശിവശങ്കരൻ, മലബാർ ഡെവലപ്മെന്റ് കൗൺസിൽ ജനറൽ സെക്രട്ടറി അഡ്വ. എം. കെ അയ്യപ്പൻ എന്നിവർ അഭിപ്രായപ്പെട്ടു.
കേരളത്തിൽ പൊതുവെയും മലബാർ മേഖലയിൽ പ്രത്യേകിച്ചും തീവണ്ടി യാത്ര വളരെ ദുഷ്കരമായ സാഹചര്യത്തിൽ കേരള സർക്കാരും, ജനപ്രതിനിധികളും, കേന്ദ്ര സഹ മന്ത്രിമാരായ ജോർജ് കുര്യൻ സുരേഷ് ഗോപി എന്നിവരും,കോൺഫെഡറേഷൻ ഉൾപ്പെടെ യാത്ര സംഘനകളും കേന്ദ്ര സർക്കാരിലും, റെയിൽവേമന്ത്രാലയത്തിലും ഈ മേഖലയിലെ യാത്ര ദുരിതം പരിഹരിക്കുന്നതിനും കാലാനുസൃതമായ വികസനത്തിനുമായും അതീവ സമ്മർദ്ദം ചെലുത്തണമെന്നും വികസന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുവാൻ റെയിൽവേയ്ക്ക് മാത്രമായി പ്രത്യേകം ഉണ്ടായിരുന്ന ബജറ്റ് പുനസ്ഥാപിക്കണമെന്നും അവർ അഭിപ്രായപ്പെട്ടു.
ബഡ്ജറ്റ് ചർച്ച വേളയിൻ കേരള എം. പി. മാർ യോജിച് കേരളത്തിന് അർഹമായ ആനുകൂല്യങ്ങൾ നേടിയെടുക്കണ മെന്നും അവർ ആവശ്യപ്പെട്ടു. ഫെബ്രുവരി 9 ഞായറാഴ്ച വൈകുന്നേരം എട്ടുമണിക്ക് കോൽക്കത്തയിൽ ചേരുന്ന ദേശീയ യോഗത്തിൽ ഭാവി പരിപാടികൾക്ക് രൂപം നൽകുമെന്നും വാർത്താക്കുറുപ്പിൽ അവർj അറിയിച്ചു.