കോഴിക്കോട് ജില്ലയില്‍ ക്ഷേത്രോത്സവങ്ങളില്‍ ഒരാനയെ മാത്രം എഴുന്നള്ളിക്കാം

ജില്ലയില്‍ നിന്നുള്ള ആനകളെയാണ് ഇതിനായി ഉപയോ​ഗിക്കാവു.

New Update
ezhunallathu

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നടക്കുന്ന ക്ഷേത്രോത്സവങ്ങളില്‍ ഒരാനയെ മാത്രം എഴുന്നള്ളിക്കാം. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പുതിയ തീരുമാനം തീരുമാനം.

Advertisment

ജില്ലയില്‍ നിന്നുള്ള ആനകളെയാണ് ഇതിനായി ഉപയോ​ഗിക്കാവു. ഈ മാസം 21 വരെയാണ് നിയന്ത്രണം. 21 നു ശേഷം ആനകളെ എഴുന്നള്ളിക്കുന്നതിന് അനുമതി നല്‍കുന്ന കാര്യം പരിശോധിക്കും.


ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള ഉപസമിതി ഉത്സവം നടക്കുന്ന ക്ഷേത്രം സന്ദര്‍ശിച്ച ശേഷമാകും കൂടുതല്‍ ആനകളെ പങ്കെടുപ്പിക്കുന്ന കാര്യത്തില്‍ അനുമതി നല്‍കുക. 


കുറുവങ്ങാട് ക്ഷേത്രത്തില്‍ ആനയിടഞ്ഞുണ്ടായ അപകടത്തെ ത്തുടര്‍ന്ന് ഈ മാസം 21 വരെ ജില്ലയില്‍ ആനയെ എഴുന്നള്ളിക്കുന്നതിന് നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു. 

Advertisment