/sathyam/media/media_files/2025/03/01/WoDr0FuBJ9Acl5cFUS2E.jpg)
കോഴിക്കോട്: വനിതാ ദിനത്തിൽ വനിതകൾക്ക് വേണ്ടി പ്രത്യേക യാത്രയൊരുക്കി കെ.എസ്.ആർ.ടി.സി. കോഴിക്കോട് കെ.എസ്.ആർ.ടി.സി. ബഡ്ജറ്റ് ടൂറിസം സെല്ലാണ് വനിതകൾക്ക് വേണ്ടി ഉല്ലാസ യാത്ര ഒരുക്കുന്നത്.
വനിതാ ദിനമായ മാർച്ച് 8 ന് വെറും 200 രൂപയ്ക്കാണ് ഉല്ലാസ യാത്ര നടത്തുന്നത്. ഉച്ചയ്ക്ക് ഒരു മണിയ്ക്കാണ് ഉല്ലാസ യാത്ര ആരംഭിക്കും.
പ്ലാനറ്റോറിയം, പഴശ്ശി മ്യൂസിയം, കുറ്റിച്ചിറ പള്ളി, കോതി ബീച്ച്, കണ്ണംപറമ്പ് ബീച്ച്, സൗത്ത് ബീച്ച്, വെള്ളയിൽ ബീച്ച്, വരയ്ക്കൽ ബീച്ച്, ബട്ട് റോഡ് ബീച്ച്, മാനാഞ്ചിറ എന്നിവിടങ്ങളിലേയ്ക്കാണ് യാത്ര സംഘടിപ്പിക്കുന്നത്.
അതേസമയം, വനിതാ ദിനത്തിൽ കെഎസ്‌ആർടിസി നെഫർറ്റിറ്റി ക്രൂയിസിൽ വനിതകൾക്ക് വേണ്ടി ഉല്ലാസ യാത്രയൊരുക്കിയിട്ടുണ്ട്. 140 സീറ്റുകളാണ് നെഫർറ്റിറ്റിയിൽ വനിതകൾക്കായി സജ്ജീകരിച്ചിരിക്കുന്നത്. വനിതകൾക്ക് 600 രൂപ വരെ നിരക്ക് ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us