പഴയ തലമുറ പുതിയ തലമുറയ്ക്ക് മാർഗദീപമാകണം. ഡോ. ആർസു; മദ്യം, മയക്കുമരുന്ന് വിപത്ത് പ്രതിരോധിക്കാൻ കർശന നടപടികൾ സ്വീകരിക്കണം

New Update
WATSAPP

കോഴിക്കോട് :  യുവമനസ്സുകളിൽ മാനുഷികതയുടെ തേജോഭാവം വർദ്ധിപ്പിക്കുന്നതിന് പഴയ തലമുറ പുതിയ തലമുറയ്ക്ക്  മാർഗദർശിനികളാകണമെന്ന് ഡോ. ആർസു പറഞ്ഞു. രക്ഷാകർത്താക്കൾ യുവാക്കൾക്ക് ശരിയായ ദിശാബോധം നൽകി നന്മയുടെ പക്ഷത്തേയ്ക്ക് കൊണ്ട് വരണമെന്നും അദ്ദേഹം പറഞ്ഞു. യുവാക്കളിൽ ക്രിമിനൽ സ്വഭാവം റിപ്പോർട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തിൽ മലബാർ ഡവലപ്മെന്റ് കൗൺസിൽ സംഘടിപ്പിച്ച രക്ഷാകർതൃ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Advertisment

WA

രക്ഷാകർത്താക്കൾ മക്കളെ കരുതലോടെ വളർത്തണമെന്നും, അധികാരികളും സമൂഹവും വിദ്യാഭ്യാസ സ്ഥാപന മേധാവികളും കുട്ടികളിലെ മദ്യം, മയക്കുമരുന്ന് ഉപയോഗവും ക്രിമിനൽ കുറ്റങ്ങളും  തടയുന്നതിന് ജാഗ്രത പാലിക്കണമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച   പ്രസിഡൻ്റ് ഷെവലിയാർ സി.ഇ. ചാക്കുണ്ണി അഭിപ്രായപ്പെട്ടു.

ഉപഭോക്തൃ വിദ്യാഭ്യാസ സമിതി പ്രസിഡൻ്റ്  പി ഐ അജയൻ മുഖ്യപ്രഭാഷണം നടത്തി. ക്രിമിനൽ കുറ്റങ്ങളിലും മദ്യം, മയക്കുമരുന്ന് ഉപയോഗത്തിലും ചെറുപ്രായത്തിൽ തന്നെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യുവതലമുറക്കാരുടെ എണ്ണം വർദ്ധിച്ചുവരുന്ന പ്രവണത സമൂഹത്തെ ആശങ്കപ്പെടുത്തുന്നുവെന്ന് പി ഐ അജയൻ പറഞ്ഞു. 

ഈ വിപത്തുകളിൽ നിന്നും വിദ്യാർത്ഥികളെ പിന്തിരിപ്പിക്കുന്നതിന് ഫലപ്രദമായ ബോധവൽക്കരണ പരിപാടികൾ നടത്താൻ മലബാർ  ഇനിഷ്യേറ്റീവ്   ഹാർമണി (MISH) വിപുലമായ പദ്ധതികൾ ആവിഷ്കരിക്കുന്നതായി  കോഡിനേറ്റർ മുസ്തഫ  മുഹമ്മദ് തന്റെ പ്രസംഗത്തിൽ സദസ്സിനെ അറിയിച്ചു. നിരവധി രക്ഷിതാക്കളും, വിദ്യാർത്ഥികളും  യോഗത്തിൽ പങ്കെടുത്തു. മലബാർ ഡെവലപ്മെന്റ് കൗൺസിൽ സീനിയർ വൈസ് പ്രസിഡണ്ട് എ ശിവശങ്കരൻ സ്വാഗതവും, സെക്രട്ടറി ടി പി വാസു നന്ദിയും രേഖപ്പെടുത്തി.

Advertisment