മുഹമ്മദ് ഷഹബാസ് കൊലപാതകം; പ്രതികളുടെ വീടുകളിൽ റെയ്ഡ്. പ്രധാന പ്രതിയുടെ വീട്ടിൽ നിന്നും കൊലചെയ്യാനുപയോ​ഗിച്ച നെഞ്ചക്ക് കണ്ടെത്തി. കൂടുതൽ ആളുകളുടെ പങ്കും അന്വേഷണ സംഘം പരിശോധിക്കും

ഞായറാഴ്ച ഷഹബാസ് കൊലക്കേസിലെ പ്രതികളായ അഞ്ച് വിദ്യാർഥികളുടെ വീടുകളിലും അന്വേഷണസംഘം വിവിധ സ്‌ക്വാഡുകളായി തിരിഞ്ഞ് ഒരേസമയം പരിശോധന നടത്തിയിരുന്നു. 

New Update
muhamad shahabaz

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ പത്താംക്ലാസ് വിദ്യാർത്ഥി ഷഹബാസിനെ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക തെളിവുകൾ കണ്ടെടുത്ത് പോലീസ്.

Advertisment

ഒന്നാം പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കൊലപാതകത്തിനു പയോ​ഗിച്ച് നെഞ്ചക്ക് കണ്ടെത്തിയെന്നാണ് പുറത്തു വരുന്ന വിവരം.


അതുകൂടാതെ വിദ്യാർഥികൾ ആക്രമണത്തിന് ഉപയോഗിച്ച നാല് മൊബൈൽ ഫോണുകളും പരിശോധനയുടെ ഭാ​ഗമായി കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. 


ഞായറാഴ്ച ഷഹബാസ് കൊലക്കേസിലെ പ്രതികളായ അഞ്ച് വിദ്യാർഥികളുടെ വീടുകളിലും അന്വേഷണസംഘം വിവിധ സ്‌ക്വാഡുകളായി തിരിഞ്ഞ് ഒരേസമയം പരിശോധന നടത്തിയിരുന്നു. 

ഒന്നാം പ്രതിയുടെ വീട്ടിൽ 11 മണിയോടെ അന്വേഷണസംഘം എത്തിയെങ്കിലും വീട് പൂട്ടിയ നിലയിലായിരുന്നു. മാതാപിതാക്കളെ വിളിച്ചുവരുത്തിയ ശേഷം നടത്തിയ റെയ്ഡിലാണ് ഷഹബാസിൻ്റെ തലച്ചോറ് തകർക്കാൻ ഉപയോഗിച്ച നഞ്ചക് കണ്ടെത്തിയത്.


മറ്റിടങ്ങളിൽ നിന്നും നാല് മൊബൈൽ ഫോണുകളും ഒരു ലാപ്ടോപ്പും കണ്ടെത്തി സൈൻ്റിഫിക് പരിശോധനക്ക് അയച്ചു. 


കൂടുതൽ ആളുകളുടെ പങ്ക് കണ്ടെത്താനായി പൊലീസ് കൂടുതൽ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പരിശോധിച്ചുവരികയാണ്.

ഷഹബാസ് കൊലക്കേസിലെ മൂന്നു പ്രതികൾ കഴിഞ്ഞവർഷവും വിദ്യാർത്ഥികളെ മർദ്ദിച്ച ദൃശ്യങ്ങൾ പുറത്തുവന്നു. സ്കൂളിൽ ഉണ്ടായ പ്രശ്നത്തിന്റെ പേരിലായിരുന്നു കഴിഞ്ഞവർഷം ജനുവരി 5, 6 തീയതികളിലെ സംഘർഷം നടത്തിയത്.


അടിയന്തര നടപടി സ്വീകരിക്കാൻ ബാലാവകാശ കമ്മീഷൻ നിർദ്ദേശം നൽകി. 


മൊബൈൽ ഫോൺ , റീൽസ് , താര ആരാധന എന്നിവ കുട്ടികളെ സ്വാധിനിക്കുന്നുണ്ടെന്ന് ബാലാവകാശ കമ്മീഷൻ അധ്യക്ഷൻ കെ വി മനോജ് കുമാർ വ്യക്തമാക്കി.

Advertisment