New Update
/sathyam/media/media_files/2025/03/02/Cm6RdiFp6PGDh4JlV3R4.jpg)
കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ലാസുകാരൻ ഷഹബാസിനെ കൊലപ്പെടുത്തിയ പ്രതികളുടെ പരീക്ഷാ കേന്ദ്രം മാറ്റി.
Advertisment
പ്രതികളുടെ പരീക്ഷ കേന്ദ്രം താമരശ്ശേരി ഹയർ സെക്കന്ററി സ്കൂളിൽ നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് പോലീസ് വിദ്യാഭ്യാസ വകുപ്പിന് കത്ത് നൽകിയിരുന്നു. ഇതിനെ തുടർന്നാണ് നടപടി.
പ്രതികളെ പരീക്ഷ എഴുതാൻ അനുവദിച്ചാൽ തടയുമെന്ന് യൂത്ത് കോൺഗ്രസും കെഎസ്‌യുവും നേരത്തെ വ്യക്തമാക്കിയിരുന്നു.
സംഘർഷ സാധ്യത കണക്കിലെടുത്താണ് പോലീസ് പരീക്ഷ കേന്ദ്രം മാറ്റണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പിനെ സമീപിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us