New Update
/sathyam/media/media_files/2025/03/04/j7niQergCZMIOFTYJg32.jpg)
കോഴിക്കോട്: വടകര വില്ല്യാപ്പിള്ളിയിൽ പ്ലസ് ടു വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
Advertisment
പുത്തൂർ ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർഥിനി അനന്യ(17)യാണ് മരിച്ചത്. തിങ്കളാഴ്ച പ്ലസ് ടു പരീക്ഷ എഴുതി വീട്ടിൽ തിരിച്ചെത്തിയതായിരുന്നു അനന്യ.
തിങ്കളാഴ്ച പ്ലസ് ടു പരീക്ഷ എഴുതിയ ശേഷം വീട്ടിലേക്ക് മടങ്ങിയ അനന്യയെ വൈകുന്നേരം ആറരയോടെ വീട്ടുകാർ കിടപ്പുമുറിയിൽ അപ്രതീക്ഷിതമായി തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
ഉടൻതന്നെ വില്യാപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വടകര പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തുന്നുണ്ട്. ആത്മഹത്യയുടെ കാരണം സംബന്ധിച്ചവിവരം ലഭ്യമായിട്ടില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us