സ്ഥാനാര്‍ഥി ഒളിവിലാണ്! എന്നിട്ടും ജനം കൈവിട്ടില്ല; ഫ്രഷ് കട്ട് കേസ് പ്രതി ജയിച്ചു

New Update
koo33

കോഴിക്കോട്: കട്ടിപ്പാറയില്‍ വിവാദമായ ഫ്രഷ്‌കട്ട് കോഴിയറവു മാലിന്യ സംസ്‌കരണ പ്ലാന്റ് സമരത്തില്‍ പ്രതിയായി ഒളിവില്‍ പോവുകയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്ത സൈനുല്‍ അബിദീന് വിജയം.

 നേരിട്ട് ഒരു ദിവസം പോലും പ്രചാരണത്തിനിറങ്ങാതെ ആബിദ് 225 വോട്ടുകള്‍ക്കാണ് സൈനുല്‍ അബിദീന്‍ എന്ന ബാബു കുടുക്കില്‍ ജയിച്ചത്.

താമരശ്ശേരി പഞ്ചായത്തിലെ 11-ാം വാര്‍ഡായ കരിങ്ങമണ്ണയിലായിരുന്നു ബാബു ഐയുഎംഎല്‍ സ്ഥാനാര്‍ഥിയായി മത്സരിച്ചത്. ഇവിടെ താമരശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ബാലകൃഷ്ണന്‍ പുല്ലങ്ങോട് വാര്‍ഡില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായാണ് മത്സരിച്ചത്.

ഫ്രഷ്‌കട്ട് പ്ലാന്റിലേക്ക് അതിക്രമിച്ചുകയറി അക്രമം നടത്തിയെന്നാരോപിച്ച് സെപ്റ്റംബര്‍ 21-ന് താമരശ്ശേരി പൊലീസ് രജിസ്റ്റര്‍ചെയ്ത കേസിലും, ഒക്ടോബര്‍ 21-ലെ ഫ്രഷ്‌കട്ട് സംഘര്‍ഷത്തിനിടെ പ്ലാന്റില്‍ അതിക്രമിച്ചുകയറി തൊഴിലാളികളെ ആക്രമിക്കാന്‍ ഗൂഢാലോചനനടത്തിയെന്നതിന് രജിസ്റ്റര്‍ ചെയ്ത കേസിലും പ്രതിയാണ് ബാബു കുടുക്കില്‍.

പൊലീസ് ലുക്ക് ഔട്ട് നോട്ടീസും സര്‍ക്കുലറും പുറപ്പെടുവിച്ചിരുന്നു. ജാമ്യമില്ലാവകുപ്പുപ്രകാരം രജിസ്റ്റര്‍ ചെയ്ത ആദ്യ കേസിനെത്തുടര്‍ന്ന് നാട്ടില്‍നിന്ന് മാറിനില്‍ക്കുന്നതിനിടെയാണ് ഫ്രഷ്‌കട്ട് സംഘര്‍ഷമുണ്ടായതും സമരസമിതി ചെയര്‍മാനായ ബാബു അതിലും പ്രതിചേര്‍ക്കപ്പെട്ടതും.

 

Advertisment
Advertisment