New Update
/sathyam/media/media_files/2025/03/04/WRrNeISVFo1rokSxkw46.jpg)
കോഴിക്കോട്:ബേപ്പൂര്‍ കടലില്‍ മത്സ്യബന്ധത്തിനു പോയ തൊഴിലാളിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് രക്ഷകരായി കോസ്റ്റ് ഗാര്‍ഡ്.
Advertisment
ബേപ്പൂരിൽ നിന്ന് മത്സ്യബന്ധനത്തിനു പോയ ചരടയിൽ എന്ന ബോട്ടിലെ തൊഴിലാളിയായ റോബിൻസനാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്.
ബേപ്പൂരില്‍ നിന്ന് 40 നോട്ടിക്കൽ മൈൽ അകലെ മത്സ്യബന്ധനത്തിനിടെയാണ് സംഭവം. ഇയാളെ കോസ്റ്റ് ഗാര്‍ഡ് ഷിപ്പായ ഐസിജിഎസ് ആര്യമാന്‍ ബോട്ടിലേക്ക് മാറ്റി.
ഇയാളെ ഉടൻ ബേപ്പൂർ പോർട്ടിൽ എത്തിക്കും. പുറംകടലില്‍ മീന്‍പിടിക്കുന്നതിനിടെയാണ് മത്സ്യതൊഴിലാളിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.
വിവരമറിഞ്ഞ കോസ്റ്റ് ഗാര്‍ഡ് ഉടൻ ബോട്ടിന് സമീപത്തേക്ക് എത്തുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us