കോഴിക്കോട്: നിയമ വിദ്യാർഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ സുഹൃത്ത് അറസ്റ്റിൽ. കോഴിക്കോട് കോവൂർ സ്വദേശി അൽഫാൻ ഇബ്രാഹിം ആണ് ചേവായൂർ പോലീസിന്റെ പിടിയിലായത്.
വയനാട് വൈത്തിരിയിൽ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.
കോഴിക്കോട് ലോ കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയായ തൃശൂർ സ്വദേശിനി മൗസ മെഹ്റിസിനെ കോഴിക്കോട് വെള്ളിമാടുകുന്നിലെ താമസസ്ഥലത്ത് കഴിഞ്ഞ മാസം 24നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കോഴിക്കോട് ലോ കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിയാണ് മൗസ. മരണത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് യുവാവിനെതിരെ സുഹൃത്തുക്കളും പെൺകുട്ടിയുടെ ബന്ധുക്കളും ഇയാൾക്കെതിരെ മൊഴി നൽകിയിരുന്നു.