New Update
/sathyam/media/media_files/2025/03/12/1f3UgPWHOVnRa9HGVCPT.jpg)
കോഴിക്കോട്: പുൽപ്പള്ളി വേലിയമ്പം ചാമപറമ്പിൽ സലീമി(50)നെയാണ് ഫറോക്ക് പോലീസ് അറസ്റ്റ് ചെയ്തത്. രാമനാട്ടുകരയിലെ കടയിൽ നിന്ന് മോഷണ ശ്രമത്തിനിടയിലാണ് സലീമിനെ പൊലീസ് പിടികൂടിയത്.
Advertisment
ജയിലിൽ കഴിയുന്നതിനിടെ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷം കോടതിയിൽ ഹാജരാകാതെ മുങ്ങിനടക്കുകയായിരുന്നു.
രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഫറോക്ക് പൊലീസ് ഇൻസ്‌പെക്ടർ ശ്രീജിത്തിന്റെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫീസർമാരായ ശാന്തനു, ഷിംന, യശ്വന്ത് എന്നിവരുൾപ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ സലീമിനെ റിമാന്റ് ചെയ്തു.