കോഴിക്കോട് മെഡിക്കല്‍ കോളേജിൽ ശസ്ത്രക്രിയക്ക് വിധേയയായ സ്ത്രീ മരിച്ചു. ചികിത്സാപിഴവ് ആരോപിച്ച് ബന്ധുക്കൾ രം​ഗത്ത്.  ആശുപത്രി സൂപ്രണ്ടിനും മെഡിക്കല്‍ കോളജ് പൊലീസിലും ബന്ധുക്കൾ പരാതി നല്‍കി

ശസ്ത്രക്രിയക്കിടെ കുടലില്‍ മുറിവുണ്ടായതായി ഡോക്ടര്‍മാര്‍ പറഞ്ഞുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നു. വാര്‍ഡിലേക്ക് മാറ്റിയ രോഗിക്ക് വയറുവേദന അനുഭവപ്പെട്ടതോടെ ഡോക്ടര്‍മാരെ വിവരം അറിയിച്ചെങ്കിലും ഗ്യാസ്ട്രബിള്‍ ആണെന്ന് പറഞ്ഞ് മരുന്ന് നല്‍കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. 

New Update
vilasini kozhikode medical colege death

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയയായ സ്ത്രീ മരിച്ച സംഭവത്തിൽ ചികിത്സാപിഴവ് ആരോപിച്ച് ബന്ധുക്കൾ രം​ഗത്ത്.

Advertisment

പേരാമ്പ്ര പന്തിരിക്കര സ്വദേശി വിലാസിനി(57) ആണ് മരിച്ചത്.  ഡോക്ടര്‍മാര്‍ക്ക് ചികിത്സാപ്പിഴവ് ഉണ്ടായി എന്ന് കാണിച്ച് ആശുപത്രി സൂപ്രണ്ടിനും മെഡിക്കല്‍ കോളജ് പൊലീസിലും ബന്ധുക്കൾ പരാതി നല്‍കിട്ടുണ്ട്.


കഴിഞ്ഞ ചൊവ്വാഴ്ച ഒ.പി വിഭാഗത്തില്‍ ചികിത്സക്കെത്തിയ വിലാസിനിയെ ഡോക്ടര്‍മാരുടെ നിർദ്ദേശ പ്രകാരം ഗര്‍ഭപാത്രം നീക്കം ചെയ്യാനായി അഡ്മിറ്റ് ചെയ്തിരുന്നു. വെള്ളിയാഴ്ചയായിരുന്നു വിലാസിനിയുടെ ശസ്ത്രക്രിയ നടന്നത്.


എന്നാല്‍ ശസ്ത്രക്രിയക്കിടെ കുടലില്‍ മുറിവുണ്ടായതായി ഡോക്ടര്‍മാര്‍ പറഞ്ഞുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നു.

വാര്‍ഡിലേക്ക് മാറ്റിയ രോഗിക്ക് വയറുവേദന അനുഭവപ്പെട്ടതോടെ ഡോക്ടര്‍മാരെ വിവരം അറിയിച്ചെങ്കിലും ഗ്യാസ്ട്രബിള്‍ ആണെന്ന് പറഞ്ഞ് മരുന്ന് നല്‍കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. 


വേദന കഠിനമായപ്പോള്‍ ഐസിയുവിലേക്ക് മാറ്റി. അണുബാധ ഉള്ളതായി സംശയിച്ചതിനെ തുടര്‍ന്ന് വീണ്ടും ശസ്ത്രക്രിയ നടത്തിയതായി ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 


ശസ്ത്രക്രിയക്ക് ശേഷം വിലാസിനിയുടെ ആരോഗ്യസ്ഥിതി മോശമാവുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. അണുബാധ വൃക്കയിലേക്കും കരളിലേക്കും ബാധിച്ചുവെന്നാണ് ഡോക്ടര്‍മാര്‍ പിന്നീട് പറഞ്ഞതെന്ന് ബന്ധുക്കള്‍ പറഞ്ഞഉ. ബുധനാഴ്ച രാവിലെയാണ് വിലാസിനിയുടെ മരണം സ്ഥിരീകരിച്ചത്.